കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​ശ​ങ്ക; തി​ര​ക്കേ​റിയാൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ​ർ
Saturday, May 30, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സ​മീ​പ​ജി​ല്ല​യാ​യ കോ​ഴി​ക്കോ​ട് ആ​ശ​ങ്ക​യി​ല്‍. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക്

സം​സ്ഥാ​ന​ത്താ​കെ 10 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളൂ . അ​തേ​സ​മ​യം ക​ണ്ണൂ​രി​ല്‍ 20 ശ​ത​മാ​ന​മാ​ണ്. ഇ​തോ​ടെ സ​മീ​പ​ജി​ല്ല​യാ​യ കോ​ഴി​ക്കോ​ട്ടും ആ​ശ​ങ്ക പ​ട​ര്‍​ന്നു. ജി​ല്ല​യി​ല്‍ തൂ​ണേ​രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ 86 പേ​രാ​ണു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ക​ര്‍​ശ​ന​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍ പ​തി​വു​കാ​ഴ്ച​യാ​യി മാ​റി. പോ​ലീ​സി​നും ആ​രോ​ഗ്യ​വ​കു​പ്പി​നും ഇ​ത് നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​ത്. ക​ട​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശ​മെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ബാ​ങ്കു​ക​ള്‍, സ്വ​കാ​ര്യ- ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും ജ​ന​ങ്ങ​ള്‍ ത​ടി​ച്ചു കൂ​ടു​ന്ന സ്ഥി​തി​യാ​ണ്.

ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​യ സം​ഭ​വം വ​രെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യി. ഇ​തെ​ല്ലാം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.
ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണി​ന് മു​മ്പ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ്- 19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ കോ​ഴി​ക്കോ​ടാ​യി​രു​ന്നു.

മാ​ര്‍​ച്ച് 17 ന് ​സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 12740 പേ​രി​ല്‍ 3215 പേ​രും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​മാ​സം ആ​ദ്യ​വാ​ര​ത്തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ല്ലാ​വ​രും രോ​ഗ​മു​ക്ത​രാ​യി.

എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും എ​ത്തി​യ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. ആ​കെ 59 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ 31 പേ​ര്‍ പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്. കേ​സു​ക​ളു​ടെ എ​ണ്ണം വ​രും ദി​വ​സ​ങ്ങ​ളി​ലും വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കി.