മ​ദ്യം വാ​ങ്ങി ക​ഴി​ച്ച​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി
Sunday, May 31, 2020 11:11 PM IST
മു​ക്കം: സ്വ​കാ​ര്യ ബാ​ർ ഹോ​ട്ട​ലി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി ക​ഴി​ച്ച നി​ര​വ​ധി പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് പ്ര​കാ​രം മു​ക്ക​ത്തെ സ്വ​കാ​ര്യ ബാ​ർ ഹോ​ട്ട​ലി​ൽ നി​ന്നും വാ​ങ്ങി​യ മ​ദ്യം കു​ടി​ച്ച​വ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്. എ​ക്സൈ​സില്‌ പ​രാ​തി ന​ൽ​കി​. അ​തേ​സ​മ​യം ബോ​ട്ടി​ലി​ലെ മ​ദ്യം മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ത​ള്ളി. വെ​യ​ർ ഹൗ​സി​ൽ നി​ന്നും വാ​ങ്ങി​യ മാ​ത്ര​മാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​തെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പറഞ്ഞു.