അം​ഗ പ​രി​മി​ത​യ്ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Monday, June 1, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: സ​ർ​വീ​സി​ൽ സ്ഥി​ര​പ്പെ​ടു​ത്തിയ അം​ഗ​പ​രി​മി​ത​യാ​യ ജീ​വ​ന​ക്കാ​രി താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്ത കാ​ല​യ​ള​വി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്കാ​യി എ​ടു​ത്ത അ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കേ​ണ്ട ശ​മ്പ​ള കു​ടി​ശി​ക​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും അ​ടി​യ​ന്തര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
കോ​ഴി​ക്കോ​ട് മൊ​കേ​രി ഗ​വ. കോ​ള​ജി​ൽ ജോ​ലി ചെ​യ്യു​ന്ന ബീ​ന​യ്ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ബീ​ന​യു​ടെ ഭ​ർ​ത്താ​വ് രാ​മ​കൃ​ഷ​ണ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2009 ലാ​ണ് ബീ​ന സാ​നി​റ്റേ​ഷ​ൻ വ​ർ​ക്ക​റാ​യി ജോ​ലി​യി​ൽ ചേ​ർ​ന്ന​ത്. 2018 ഡി​സം​ബ​ർ മു​ത​ൽ 2019 ജൂ​ൺ വ​രെ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി അ​വ​ധി​യെ​ടു​ത്ത​ത്.