സ​മീ​പ​ജി​ല്ല​ക​ളി​ലേ​ക്ക് ഇ​ന്നു​മു​ത​ല്‍​ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്
Tuesday, June 2, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: സ​മീ​പ​ജി​ല്ല​ക​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന ധാ​ര​ണ​യി​ല്‍ കോ​ഴി​ക്കോ​ട് മാ​വൂ​ര്‍​റോ​ഡി​ലെ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​വ​ര്‍ കനത്തമ​ഴ​യി​ല്‍ പെ​രു​വ​ഴി​യി​ലാ​യി.​ഒ​റ്റ​ ബ​സ് പോ​ലും ജി​ല്ല​വി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് എ​ത്തി​യി​ല്ല എ​ന്നാ​ണ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​വ​രോ​ട് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഇ​തോ​ടെ പ​ല​ര്‍​ക്കും സ്വ​കാ​ര്യ​ബ​സു​ക​ളെ ആ​ശ്ര​യ​ക്കേ​ണ്ടി​വ​ന്നു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ അ​വ്യ​ക്ത​ത​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. മ​ഴ​യ​ത്ത് ഓ​ട്ടോ​വി​ളി​ച്ചാ​ണ് പ​ല​രും സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​രാ​തി​പ്പെ​ട്ടു. ഇ​ന്ന​മു​തു​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. പ​ഴ​യ​ടി​ക്ക​റ്റ് നി​ര​ക്ക് ത​ന്നെ​യാ​യി​രി​ക്കും ഈ​ടാ​ക്കു​ക​യെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്.