ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന പി​ന്തു​ണാ പ​രി​പാ​ടി ‘ര​സ​ക്കു​ടു​ക്ക'
Tuesday, June 2, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര​ശി​ക്ഷ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 'ര​സ​ക്കു​ടു​ക്ക' എ​ന്ന പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​പി​ന്തു​ണാ പ​രി​പാ​ടി ആ​വി​ഷ്‌​കരി​ക്കു​ന്നു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും റി​സോ​ഴ്‌​സ് അ​ധ്യാ​പി​ക​യു​മ​ട​ങ്ങു​ന്ന ടെ​ല​ഗ്രാം/ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള സ​വി​ശേ​ഷ പ​ദ്ധ​തി​യാ​ണി​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഫ​റോ​ക്ക്, പേ​രാ​മ്പ്ര, മാ​വൂ​ര്‍, പ​ന്ത​ലാ​യ​നി, വ​ട​ക​ര ബി ​ആ​ര്‍ സി​ക​ള്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ആ​വി​ഷ്‌​കാ​ര​മാ​ണ് 'ര​സ​ക്കു​ടു​ക്ക'. കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന 'ഫ​സ്റ്റ്‌​ബെ​ല്‍' പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കു കൂ​ടി പ്രാ​പ്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ അ​നു​രൂ​പീ​ക​രി​ക്കു​ക, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഭാ​വ​ന, സ​ര്‍​ഗാ​ത്മ​ക​ത, പ​ഠ​നാ​ഭി​മു​ഖ്യം എ​ന്നി​വ ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പി​ന്തു​ണ​യോ​ടെ പ​രി​പോ​ഷി​പ്പി​ക്കു​ക.ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പ​ഠ​ന/ സ​ര്‍​ഗാ​ത്മ​ക സാ​ക്ഷ്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഫീ​ഡ്ബാ​ക്കു​ക​ള്‍ ന​ല്‍​കി അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ന​യി​ക്കു​ക, ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​വാ​നു​ള്ള സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് അ​ത് ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​പാ​ടി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ ദി​വ​സ​ത്തെ​യും ഫ​സ്റ്റ്ബെ​ല്‍ പ്ര​വ​ര്‍​ത്ത​നം റി​സോ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​രൂ​പീ​ക​രി​ച്ച് പി​റ്റേ​ന്നു രാ​വി​ലെ 10ന് ​ര​സ​ക്കു​ടു​ക്ക ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ക്കും. കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ​യും റി​സോ​ഴ്സ് അ​ധ്യാ​പി​ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​രി​ച്ച് സാ​ക്ഷ്യ​ങ്ങ​ള്‍ രാ​ത്രി എ​ട്ടു മ​ണി​യോ​ടെ ഗ്രൂ​പ്പി​ല്‍ പ​ങ്കു​വയ്ക്ക​ണം.