കോഴിക്കോട് ജി​ല്ല​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Tuesday, June 2, 2020 11:23 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും മം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ര്‍ (48 വ​യ​സുള്ള ര​ണ്ട് പേ​രും 23 വ​യ​സു​ള്ള ഒ​രാ​ളും), കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി (24), ന​രി​പ്പ​റ്റ സ്വ​ദേ​ശി (43) എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന് ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ആ​ദ്യ​ത്തെ ര​ണ്ടു പേ​ര്‍ (48 വ​യ​സു​ള്ള കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ള്‍) മേയ് 14 ന് ​ഇ​ന്നോ​വ കാ​റി​ല്‍ ചെ​ന്നൈ​യി​ല്‍ നി​ന്നു കു​റ്റ്യാ​ടി​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
കൂ​ടെ വ​ന്ന വ്യ​ക്തി പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫ​ലം പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
മൂ​ന്നാ​മ​ത്തെ വ്യ​ക്തി 23 വ​യ​സു​ള്ള കു​റ്റ്യാ​ടി സ്വ​ദേ​ശി മേയ് 18 ന് ​ബൈ​ക്കി​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ന്നു കു​റ്റ്യാ​ടി​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ലാ​മ​ത്തെ വ്യ​ക്തി 24 വ​യ​സു​ള്ള കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി മേ​യ് 21 ന് ​ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​നി​ന്നും കൂ​രാ​ച്ചു​ണ്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മേയ് 29 ന് ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
അ​ഞ്ചാ​മ​ത്തെ വ്യ​ക്തി 43 വ​യ​സു​ള്ള ന​രി​പ്പ​റ്റ സ്വ​ദേ​ശി മെ​യ് 28ന് ​അ​ബു​ദാ​ബി - കൊ​ച്ചി വി​മാ​ന മാ​ര്‍​ഗം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തു​ക​യും സ​ര്‍​ക്കാ​ര്‍ സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് എ​ത്തി കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യു​മാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും മേ​യ് 30 ന് ​സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്തു. അ​ഞ്ച് പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ള്‍ തൃ​പ്തി​ക​ര​മാ​ണ്.
ഇ​തോ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 71 ആ​യി. 32 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ഒ​രാ​ള്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ 38 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 12 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 22 പേ​ര്‍ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു വി​മാ​ന ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.
കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​ര് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ മിം​സ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന് 200 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ 5394 സാന്പിളുക​ളില്‌ ‍ 5290 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു.
ഇ​തി​ല്‍ 5196 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 104 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.