കൂ​രാ​ച്ചു​ണ്ടി​ൽ എ​ട്ട് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യം; പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി
Tuesday, June 2, 2020 11:23 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 11 വാ​ർ​ഡു​ക​ളി​ലാ​യി എ​ട്ട് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​വ​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​വി​വ​രം ല​ഭി​ച്ച​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ തോ​റും കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക, ബോ​ധ​വ​ത്ക്ക​ര​ണം തു​ട​ങ്ങി. ഇ​ന്ന് വാ​ർ​ഡു​ക​ളി​ൽ ഫോ​ഗിം​ഗ് ന​ട​ത്തും.
ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ പ​ങ്ക് ചേ​ര​ണ​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.