മാ​ങ്ക​യം-​മ​ര​ഞ്ചാ​ട്ടി റോഡ് തകർന്നു
Wednesday, June 3, 2020 11:14 PM IST
കൂ​ട​ര​ഞ്ഞി: മാ​ങ്ക​യം-​മ​ര​ഞ്ചാ​ട്ടി റോ​ഡ് തകർന്നു. വ​ലി​യ കു​ഴി​ക​ളി​ൽ വീ​ണ് ദി​വ​സേ​ന നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തി​യി​ട്ടി​ല്ല. 15 ല​ക്ഷ​ത്തി​ന് ​റോ​ഡ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ പി​ന്മാ​റി. പി​ന്നീ​ട് ഒ​രു കോ​ടി രൂ​പ​യ്ക്ക് വീ​ണ്ടും റീ​ടെ​ൻ​ഡ​ർ ചെ​യ്തി​രു​ന്നു. ഇ​തു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​യും നടത്തിയില്ല. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വ​ലി​യ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യിൽ മൗ​ണ്ട് ഹീ​റോ​സ് ജ​ന​കീ​യ​കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു. ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, അ​നീ​ഷ് പു​ത്ത​ൻ​പു​ര, വി​പി​ൻ തോ​മ​സ്, ഇ​മി​ൽ മാ​ത്യു , ദീ​പേ​ഷ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.