എ​സ്ടി​യു പ്ര​തി​ഷേ​ധദി​നം ആ​ച​രി​ച്ചു
Thursday, June 4, 2020 11:11 PM IST
താ​മ​ര​ശേ​രി: ‘ഇ​ന്ത്യ​യെ വി​ല്‍​ക്ക​രു​ത്, തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ ത​ക​ര്‍​ക്ക​രു​ത്' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​സ്ടി​യു ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡി​ല്‍ വീ​ണും തീ​വ​ണ്ടി​ക്ക​ക​ത്തും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും വാ​ഹ​ന​ങ്ങ​ള്‍ ത​ട്ടി​യും മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ വീ​തം സ​ഹാ​യ ധ​നം പ്ര​ഖ്യാ​പി​ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യ്യാ​റാ​കണം പ്ര​വാ​സി​ക​ളെ അ​ടി​യ​ന്തര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാരുക​ള്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. കാ​സിം കാ​രാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, ക​മ്മു ചു​ങ്കം, സ​ലീം വാ​ളൂ​ര്‍​പോ​യി​ല്‍, കെ.​കെ. ഹം​സ​ക്കു​ട്ടി, സി.​ടി. സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.