ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Thursday, June 4, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് -19, മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ ത​ട​യു​ന്ന​തി​ന് എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. എ​ല​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ്, മ​ഴ​ക്കാ​ല​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടു​മാ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം ഫേ​സ് ഷീ​ല്‍​ഡു​ക​ള്‍ ഉ​പ​ഹാ​ര​മാ​യി ന​ല്‍​കി.
മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.