മൈ​ക്രോ ഹെ​ല്‍​ത്ത് റ​ഫ​റ​ന്‍​സ് ല​ബോ​റ​ട്ട​റി​ക്ക് കോ​വി​ഡ് ടെ​സ്റ്റി​ന് അ​നു​മ​തി
Friday, June 5, 2020 11:41 PM IST
കോ​ഴി​ക്കോ​ട്: അ​ര​യി​ട​ത്തു​പാ​ലം മൈ​ക്രോ ഹെ​ല്‍​ത്ത് റ​ഫ​റ​ന്‍​സ് ല​ബോ​റ​ട്ട​റീ​സി​ന് കോ​വി​ഡ് രോ​ഗം നി​ര്‍​ണയി​ക്കു​ന്ന​തി​നു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ അ​നു​മ​തി. ഐ​സി​എം​ആ​റി​ന്‍റെ നി​യ​മ​ങ്ങ​ള്‍​ക്കും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്കും വി​ധേ​യ​മാ​യി കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍ ല​ബോ​റ​ട്ട​റി​യി​ല്‍ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് സിഇ​ഒ ഡോ.സി.​കെ. നൗ​ഷാ​ദ് അ​റി​യി​ച്ചു.
പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധനും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ മു​ന്‍ പ​ത്തോ​ള​ജി വി​ഭാ​ഗം ത​ല​വ​നു​മാ​യി​രു​ന്ന ഡോ. ​കെ.​പി.​അ​ര​വി​ന്ദ​നാ​ണ് മൈ​ക്രോ ഹെ​ല്‍​ത്ത് റ​ഫ​റ​ന്‍​സ് ല​ബോ​റ​ട്ട​റി​യു​ടെ മെ​ഡി​ക്ക​ല്‍ ഡ​യ​റക്ട​രും സീ​നി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് പ​ത്തോ​ള​ജി​സ്റ്റും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യാ​ണ് ഡ​യ​ഗ്‌നോ​സി​സ്, എ​ഡ്യൂ​ക്കേ​ഷ​ന്‍, റി​സ​ര്‍​ച്ച് എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൈ​ക്രൊ ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.