ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ബീ​ച്ചി​ലെ​ത്തി​യ ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ കേ​സ്
Friday, June 5, 2020 11:41 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് സൗ​ത്ത് ബീ​ച്ചി​ലെ​ത്തി​യ മൂ​ന്ന് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​റ്റു​കൊ​ള്ളാ​നാ​യി എ​ത്തി​യെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മ​റു​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​വും ബീ​ച്ചി​ല്‍ ആ​ളു​ക​ള്‍ എ​ത്തി​യി​രു​ന്നു.
ബീ​വ്‌​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്നും ബാ​റു​ക​ളി​ല്‍ നി​ന്നും മ​ദ്യ​വി​ല്‍​പ​ന ആ​രം​ഭി​ച്ച​തോ​ടെ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ മ​ദ്യ​പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. ബീ​ച്ച് ഭാ​ഗ​ങ്ങ​ളി​ല്‍ ബൈ​ക്കു​ക​ളി​ലും മ​റ്റും എ​ത്തി​യാ​ണ് ഇ​വ​ര്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത്. പോ​ലീ​സ് വാ​ഹ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടും.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബീ​ച്ചി​ല്‍ മ​ഫ്തി​യി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ച് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് തീ​രു​മാ​നം.
കൊ​റോ​ണ രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന് കീ​ഴി​ലു​ള​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ മാ​ര്‍​ച്ച് 14നാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്.