കൃ​ഷി ഭ​വ​ന് മു​മ്പി​ൽ ധ​ർ​ണ നടത്തി
Friday, June 5, 2020 11:41 PM IST
തി​രു​വ​മ്പാ​ടി: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കൂ​ട​ര​ഞ്ഞി കൃ​ഷി ഭ​വ​ന് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ജു​ഷ് മാ​ത്യൂ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളി​കേ​ര​ത്തി​ന് 25രൂ​പ​യി​ലേ​ക്ക് വി​ല താ​ഴു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ പ​ച്ച​ത്തേങ്ങ കി​ലോ​യ്ക്ക് 50രൂ​പ നി​ര​ക്കി​ൽ സം​വ​ര​ണം ന​ട​ത്ത​ണ​മെ​ന്നും, ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച റ​ബർ സ​ബ്സി​ഡി കു​ടി​ശി​ക വി​ത​ര​ണം പ്രാ​പ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്നും പാ​ല​ക്കാ​ട് ചെ​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ പേ​രി​ൽ ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​വ​ർ വ​ന്യ​മൃ​ഗ​ശ​ല്യം കൊ​ണ്ട് പൊ​റു​തി മു​ട്ടു​ന്ന ക​ർ​ഷ​ക​ന്‍റെ ക​ണ്ണീ​രു കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​മീ​ഷ് ഇ​ളം​തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് മൂ​ക്കി​ല​ക്കാ​ട്ട്, ജോ​ർ​ജ്‌ വ​ലി​യ​ക​ട്ടെ, സു​ബി​ൻ ത​യ്യി​ൽ, ഗോ​ഡ്‌​വി​ൻ നീ​ണ്ടു​ക്കു​ന്നേ​ൽ, ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.