പു​ക​പ്പു​ര ക​ത്തി: നാ​ല് ല​ക്ഷത്തിന്‍റെ ന​ഷ്ടം
Saturday, June 6, 2020 10:51 PM IST
പേ​രാ​മ്പ്ര: ഏ​ഴു ക്വി​ന്‍റ​ൽ റ​ബർ​ഷീ​റ്റ്, ര​ണ്ട് ക്വി​ന്‍റ​ലോ​ളം ഒ​ട്ടു​പാ​ൽ എ​ന്നി​വ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന പു​ക​പ്പു​ര ക​ത്തി നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്നി​ൽ പെ​ട്ട പ​റ​മ്പ​ൽ ഭാ​ഗ​ത്തെ ക​ർ​ഷ​ക​ൻ ആ​പ്പാം ചി​റ​ക്ക​ൽ സു​ധാ​ക​ര​ന്‍റെ പു​ക​പ്പു​ര​യാ​ണു വെ​ള്ളി​യാ​ഴ്ച വൈ​കിട്ടു ഏ​ഴോ​ടെ ക​ത്തി​യ​ത്. പു​ക​പ്പു​ര കെ​ട്ടി​ട​വും ഇ​തി​നു സ​മീ​പ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന അ​ട​ക്കയും കത്തി ന​ശി​ച്ചു. പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണു തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ത​ട​ഞ്ഞ​ത്. ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.