മ​ണ​ൽ​ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി
Saturday, June 6, 2020 10:51 PM IST
മു​ക്കം: മു​ക്ക​ത്ത് മ​ണ​ൽ​ക​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി പോ​ലീ​സ്. കാ​ര​ശേരി ചീ​പ്പാ​ങ്കു​ഴി ക​ട​വി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ​ക​ട​ത്തി വ​ന്ന കെ​എ​ല്‍ 11 വി 5336 ​ന​മ്പ​ർ ടി​പ്പ​ർ ലോ​റി മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ​ൽ മാ​ഫി​യ​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തി​നു ശേ​ഷം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ മ​ണ​ൽ ലോ​റി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

കാ​ര​ശേരി ചീ​പ്പാ​ങ്കു​ഴി ക​ട​വി​ലേ​ക്ക് കു​ളി​ക്ക​ട​വി​ലേ​ക്കാ​ണെ​ന്ന വ്യാ​ജേ​ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​കൂ​ടി റോ​ഡ് നി​ർ​മ്മി​ച്ചാ​ണ് മ​ണ​ൽ ക​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ മ​ണ​ൽ മാ​ഫി​യ​യ്ക്ക് സ​ഹാ​യ​ക​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന​തി​ന് റോ​ഡ് നി​ർ​മി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ വ്യ​ക്തി​യെ​യും കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തും മു​ക്ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മ​ണ​ൽ ശേ​ഖ​രി​ച്ചു വീ​ട് നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നാ​ൽ ക​ള​വു​മു​ത​ൽ സൂ​ക്ഷി​ച്ച​തി​നു ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ.​സി​ജു അ​റി​യി​ച്ചു. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ നീ​ക്കം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചാ​ണ് മ​ണ​ൽ മാ​ഫി​യ പ്രവർത്തിക്കുന്ന​ത്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നൈ​റ്റ്‌ പ​ട്രോ​ളി​ംഗ് ശ​ക്ത​മാ​ക്കി​യ​ത് ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ണ​ൽ ക​ട​വു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും മ​ണ​ൽ ക​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പി​ടി​കൂ​ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ക്കം പോ​ലീ​സ് അ​റി​യി​ച്ചു.

മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ.​സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​സെൻ മ​ല​യ​മ്മ, എ​എ​സ്ഐ ജെ​യ​മോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, ലി​നീ​ഷ് ഓ​മ​ശ്ശേ​രി, പോ​ലീ​സ് ഡ്രൈ​വ​ർ ബി​ജു എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് മ​ണ​ൽ ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി​യ​ത്.