അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ മ​രം മു​റി​ച്ചു മാ​റ്റി
Saturday, June 6, 2020 10:51 PM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ഒ​ന്നാം വ​ള​വി​ന് സ​മീ​പം ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചു​വ​ട്ടി​ല്‍ നി​ന്ന് മ​ണ്ണൊ​ലി​ച്ച് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ മ​രം മു​റി​ച്ചു മാ​റ്റി. മു​ക്ക​ത്തു നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്. ചു​ര​ത്തി​ല്‍ മ​ഴ​യി​ല്‍ ഒ​വു​ചാ​ല്‍ അ​ട​ഞ്ഞ് ഗ​തി മാ​റി ഒ​ഴു​കി​യെ​ത്തി​യ മ​ഴ​വെ​ള്ളം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു നി​ന്ന മ​ര​ത്തി​ന​ടി​യി​ലൂ​ടെ കു​ത്തി​യൊ​ഴു​കി മ​ണ്ണൊ​ലി​ച്ചു പോ​യ​തോ​ടെ​യാ​ണ് മ​രം നി​ലം പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ലാ​യ​ത്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ർ വി​വ​ര​മ​റി​യ​ച്ച​ത​നു​സ​രി​ച്ച് താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി.​മു​ഹ​മ്മ​ദ് റ​ഫീ​ക്ക് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കി ഉ​ട​ന്‍ ത​ന്നെ മ​രം മു​റി​ച്ചു​മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.