‘കാ​ന്‍ഡി​ൽ ലൈ​റ്റ് ' സ​മ​രം ന​ട​ത്തി
Saturday, June 6, 2020 10:53 PM IST
കൂ​രാ​ച്ചു​ണ്ട്: ലോ​ക്ക് ഡൗ​ൺ മൂ​ലം ജ​ന​ങ്ങ​ൾ ഏ​റെ പ്ര​തി​സ​ന്ധി​നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ഇ​ബി. വൈ​ദ്യു​തി നി​ര​ക്കി​ൽ വ​രു​ത്തി​യ അ​മി​ത വ​ർ​ദ്ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് കെ​എ​സ്ഇ​ബി.​ഓ​ഫീ​സി​ന് മു​ൻ​പി​ൽ 'കാ​ന്‍ഡി​ൽ ലൈ​റ്റ് ' പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ലി പു​തു​ശേരി​ക്ക് മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. ഹ​മീ​ദ്, സി​റാ​ജ് പാ​റ​ച്ചാ​ലി​ൽ, റി​ജാ​സ് റ​ഹ്മാ​ൻ, ഫ​വാ​സ് പ​റ​പ്പൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.