പു​ലി​യെ പി​ടി​ക്കാ​ൻ കൂ​ട് സ്ഥാപിച്ചു
Saturday, June 6, 2020 10:53 PM IST
പേ​രാ​മ്പ്ര: ഒ​രാ​ഴ്ചയ്​ക്കു​ള്ളി​ൽ​ അ​ഞ്ച് ആ​ടു​ക​ളെ കൊ​ന്ന ചെ​മ്പ​നോ​ട​യി​ൽ പു​ള്ളി​പ്പു​ലി​യെ പി​ടി​ക്കാ​ൻ കെ​ണി കൂ​ടൊ​രു​ക്കി പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​ർ. വെ​ള്ളി​യാ​ഴ്ച​യാ​ണു അ​ഞ്ചാ​മ​ത്തെ ആ​ടി​നെ കൊ​ന്ന​ത്.

ഇ​തോ​ടെ ജ​ന രോ​ഷം ശ​ക്ത​മാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഡെ​പ്യൂ​ട്ടി റേഞ്ച​ർ കെ.​ഷാ​ജീ​വും സം​ഘ​വും ആ​ലം​പാ​റ ഭാ​ഗ​ത്ത് കെ​ണി​ക്കൂ​ട് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.​ അ​തേ സ​മ​യം പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണ​മു​ണ്ടാ​യ ചെ​മ്പ​നോ​ട ആ​ലം​പാ​റ മേ​ഖ​ല ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ സ്ഥലം സ​ന്ദ​ർ​ശ​ിച്ചു.