ഡെങ്കി​പ്പ​നി: വാ​ണി​മേ​ലി​ല്‍ ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി
Saturday, June 6, 2020 10:53 PM IST
നാ​ദാ​പു​രം: ​വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ ഡ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​കു​ന്നു.​ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി.​ആ​റ് മാ​സ​ത്തി​നി​ട​യി​ല്‍ അ​മ്പ​തോ​ളം പേ​രാ​ണ് ഡെങ്കി​പ്പ​നിക്ക് ചി​കി​ത്സ തേ​ടി​യ​ത്.​

മേയ് മാ​സ​ത്തിൽ പ​തി​നാ​റ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി.​എ​ട്ടാം വാ​ര്‍​ഡി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും,പ​തി​മൂ​ന്നാം വാ​ര്‍​ഡ് കോ​ടി​യൂ​റ​യി​ല്‍ ഏ​ഴ് പേ​ര്‍​ക്കും​പ​തി​നൊ​ന്നി​ല്‍ നാ​ല് പേ​രും ചി​കി​ത്സ​യി​ലാ​ണ്.​മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കൊ​തു​കു​ക​ള്‍ വ​ര്‍​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.​ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വത്കര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും,ഫോ​ഗി​ങ്ങും ന​ട​ത്തി.​വീ​ടു​ക​ളി​ല്‍ വെ​ള​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കാ​ണി​ച്ച് കൊ​ടു​ത്തി​ട്ടും ശു​ചീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.