കോ​വി​ഡ്19: പു​തു​താ​യി 421 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Saturday, June 6, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പു​തു​താ​യി വ​ന്ന 421 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7,704 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 33,935 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് പു​തു​താ​യി വ​ന്ന 31 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 136 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 100 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 36 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററിലു​മാ​ണ്. 26 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. ആ​കെ 3457 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 840 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2598 പേ​ര്‍ വീ​ടു​ക​ളി​ലും 19 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,42 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്‌​ക്രീ​നിം​ഗ്, ബോ​ധ​വ​ത്ക​ര​ണം, ശു​ചി​ത്വ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തു.​മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​ന് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ എ​ട്ട​പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. 400 പേ​ര്‍​ക്ക് മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി. 2493 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 15,374 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തി.