ഒ​ള​വ​ണ്ണ​ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍
Saturday, June 6, 2020 10:54 PM IST
കോ​ഴി​ക്കോ​ട്:​ ​ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ രോ​ഗം സ്ഥീ​രി​ക​രി​ക്കു​ക​യും ഒ​രുരോഗിക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ല വ്യ​ക്തി​ക​ളു​മാ​യി അ​ടു​ത്ത് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

രോ​ഗം കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​നും ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നു​മാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ​

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നും അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നു​മ​ല്ലാ​തെ വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും മ​റ്റു​ള്ള​വ​ര്‍ ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും നി​രോ​ധി​ച്ചു.​

ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ , മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യ​ക്ക് യാ​തൊ​രു​ നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മ​ല്ല. ഭ​ക്ഷ്യ വ​സ്തു​ക്ക​ളും അ​വ​ശ്യ വ​സ്തു​ക്ക​ളും ക​ച്ച​വ​ടം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ അ​ഞ്ചു​വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ പാ​ടു​ള്ളു.പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​നി​ന്ന് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ആ​വ​ശ്യ​മാ​യി​വ​രു​ന്ന​പ​ക്ഷം വാ​ര്‍​ഡ്ത​ല ദ്രു​ത​ക​ര്‍​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടാം. പ​ഞ്ചാ​യ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ സ്റ്റേ​റ്റ് ഹൈ​വേ ഒ​ഴി​കെ​യു​ള്ള റോ​ഡു​ക​ളി​ല്‍ പൊ​തു​ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ബാ​ധ​ക​മ​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​ചേ​രു​ന്ന​തും വാ​ണി​ജ്യ- വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ഞ്ചി​ല​ധി​കം ആ​ളു​ക​ള്‍ ഒ​രേ​സ​മ​യം എ​ത്തി​ച്ചേ​രു​ന്ന​തും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു.

ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 188,269 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.