മൃ​ഗ​വേ​ട്ട കേ​സി​ൽ മൂ​ന്നു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, June 6, 2020 11:52 PM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ട​ത്തെ മൃ​ഗ​വേ​ട്ട കേ​സി​ൽ മൂ​ന്നു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. എ​ട​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ കോ​ട്ടാ​ല കു​ന്നും​പു​റം വ​ല്ലാ​ച്ചി​റ യാ​ക്കൂ​ബ്, (24), ച​ളി​പ്പാ​ടം കു​ന്നു​മ്മ​ൽ ഇ​ർ​ഷാ​ദ്(26), ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം കു​ള​ത്തി​ൽ സ​ഹ​ദേ​വ​ൻ (68) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ എ​ട​വ​ണ്ണ റേഞ്ച് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ വീ​ടു​ക​ളി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളാ​യ ക​ല്ലു​ണ്ട രാ​മ​ത്തു​പ​റ​ന്പി​ൽ ദേ​വ​ദാ​സ് (49), പെ​രു​വ​ന്പാ​ടം ക​ട​ന്പോ​ട​ൻ മു​സ്ത​ഫ ക​മാ​ൽ (45), ന​ന്പൂ​രി​പ്പൊ​ട്ടി പ​രു​ത്തി​കു​ന്ന​ൻ നി​സാ​ർ എ​ന്നി​വ​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് റേഞ്ച് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കും. നാ​ലു തോ​ക്കു​ക​ൾ, 10 തി​ര​ക​ൾ, വെ​ടി​മ​രു​ന്ന്, വ​ടി​വാ​ൾ, ക​ത്തി​ക​ൾ എന്നിവ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു, ഡെ​പ്യൂ​ട്ടി ഇ​ൻ ചാ​ർ​ജ് പി.​എ​ൻ.​സ​ജീ​വ​ൻ, സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി.​അ​നി​ൽ​കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ശ​ര​ത് ബാ​ബു, പി.​എം.​ശ്രീ​ജി​ത്ത്, ടി.​എ​സ്.​അ​മൃ​ത് രാ​ജ്, എ​ൻ.​പി.​പ്ര​ദീ​പ് കു​മാ​ർ, കെ.​അ​ശ്വ​തി, തു​ള​സി, സി​വി​ൽ പോ​ലീ​സ് ടി.​പി.​ജ​യേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.