നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച: കൂടുതല്‌ ജാ​ഗ്ര​ത വേണമെന്ന് മ​ന്ത്രി ജലീല്‌
Saturday, June 6, 2020 11:52 PM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാന്‌ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​താ പു​ല​ർ​ത്ത​ണ​മെ​ന്നു മ​ന്ത്രി കെ.​ടി ജ​ലീ​ൽ പറഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ൽ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ഗൗ​ര​വ​മാ​യി പാ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു വീ​ഴ്ച​യും ഉ​ണ്ടാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‌ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ പാര്‌ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മെ​ല്ലാം ജ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ത​ടി​ച്ചു കൂ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്ത​രം ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘ​ന​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നാ​കി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ​സു​ര​ക്ഷാ ഉ​റ​പ്പു​വ​രു​ത്താ​ന്‌ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ടെ​യി​ൽ വി​പ​ണ​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ പോ​ലീ​സി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് എ​വി​ടെ​യും സം​സ്ക​രി​ക്കാം എ​ന്നി​രി​ക്കെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ആ​ശ​ങ്ക​ക​ൾ വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​ൻ വീ​ടു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​നി വ​രു​ന്ന ആ​ളു​ക​ൾ എ​യ​ർ​പോ​ർ​ട്ടി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തോ​ടെ അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കാ​ൻ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ വീടുകളില്‌ കഴിയാന്‌ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. മ​ഴ​ക്കാ​ല​മെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ക​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, എ​ഡിം​എ​ൻ.​എം മെ​ഹ​റ​ലി, ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, എ​ൻ​എ​ച്ച്എം ജി​ല്ലാ​പ്രോ​ഗ്രാം മാ​നേ​ജ​ര്‌ ഡോ.​എ.​ഷി​ബു​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.