എ​സ്എ​സ്എ​ൽ​സി: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 98.3 ശ​ത​മാ​നം വി​ജ​യം
Tuesday, June 30, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യിൽ കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്ക് മി​ക​ച്ച വി​ജ​യം.98.3 ശ​ത​മാ​നം പേ​രാ​ണ് വി​ജ​യി​ച്ച​ത്. പ​രീ​ക്ഷ എ​ഴു​തി​യ 44435 പേ​രി​ൽ 43678 പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​ത നേ​ടി. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ജ​യം 97.55 ശ​ത​മാ​ന​മാ​ണ്. 5047 വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ല​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ജി​ല്ല​യി​ൽ 73 സ്കൂ​ളു​ക​ൾ നൂ​റു​മേ​നി വി​ജ​യം സ്വ​ന്ത​മാ​ക്കി. താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഗ​വ. സ്കൂ​ളു​ക​ൾ 97.55 ശ​ത​മാ​ന​വും എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 98.57 ശ​ത​മാ​ന​വും അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 100 ശ​ത​മാ​ന​വും വി​ജ​യം നേ​ടി. താ​മ​ര​ശേ​രി​യി​ൽ ര​ണ്ട് ഗ​വ. സ്കൂ​ളു​ക​ളും 11 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഒ​ന്പ​ത് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ 96.71 ശ​ത​മാ​ന​വും എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 97.79 ശ​ത​മാ​ന​വും അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 96.62 ശ​ത​മാ​ന​വും വി​ജ​യം നേ​ടി. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 10 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും ഏ​ഴ് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 12 അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും നൂ​റ് ശ​ത​മാ​നം ജ​യം നേ​ടി. വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഗ​വ. സ്കൂ​ളു​ക​ൾ 99.13 ശ​ത​മാ​ന​വും എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 98.9 ശ​ത​മാ​ന​വും അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​ന​വും വി​ജ​യം നേ​ടി. വ​ട​ക​ര​യി​ൽ 10 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും എ​ട്ട് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും നാ​ല് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും നൂ​റു ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ചു.