56 ഭ​ക്ഷ​ണ വി​ല്‍​പ്പന കേന്ദ്രങ്ങൾ അ​ന​ധി​കൃ​ത​ം
Tuesday, June 30, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: ഹൈ​വേ​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 56 ഭ​ക്ഷ​ണ വി​ല്‍​പ്പന കേന്ദ്രങ്ങൾ അ​ന​ധി​കൃ​ത​മെ​ന്ന് ക​ണ്ടെ​ത്ത​ല്‍.
വാ​ഹ​ന​ങ്ങ​ളി​ല്‍ വി​ല്‍​പ്പന ന​ട​ത്തു​ന്ന​വ​രാ​ണി​ത്. ഇ​തി​ല്‍ 40 ക​ച്ച​വ​ട​ങ്ങ​ള്‍​ക്കും ലൈ​സ​ന്‍​സി​ല്ലെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ത​ട്ടു​ക​ട​ക​ള്‍ വ​ലി​യ ആ​ശ​ങ്ക​യാണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ,വെ​ള്ളം പ​രി​ശോ​ധി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് കാ​ര്‍​ഡ് എ​ന്നി​വ പ​ല​ര്‍​ക്കു​മി​ല്ല.
രാ​മ​നാ​ട്ടു​ക​ര- കോ​ഴി​ക്കോ​ട് ബൈ​പാ​സ് മു​ത​ല്‍ വ​ട​ക​ര വ​രെ​യും മ​ലാ​പ്പ​റ​മ്പ് മു​ത​ല്‍ അ​ടി​വാ​രം വ​രെ​യു​ള്ള മൂ​ന്നു മേ​ഖ​ല​ക​ള്‍ തി​രി​ച്ചാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്ര​മേ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എം.​ടി. ബേ​ബി​ച്ച​ന്‍ അ​റി​യി​ച്ചു .വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.
ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യില്‍ ഡോ. ​വി​ഷ്ണു ഷാ​ജി, ഡോ. ​ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, സു​ബി​ന്‍ പു​തി​യോ​ത്ത്, ഡോ.​പി. ജി​തി​ന്‍ രാ​ജു ,ഡോ.​ര​ഞ്ജി​ത്ത് പി ​ഗോ​പി, ഡോ .​സ​നി​ന മ​ജീ​ദ്, ഡോ. ​എ.​പി. അ​നു​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.