ചേ​നാ​യി​യി​ൽ മി​ന്ന​ലേ​റ്റു വീ​ടി​നു നാ​ശ​ന​ഷ്ടം
Wednesday, July 1, 2020 11:14 PM IST
പേ​രാ​മ്പ്ര: എ​ട​വ​രാ​ട് ചേ​നാ​യി​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നി​നു​ണ്ടാ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ നാ​ഗ​ത്ത് അ​ന​സി​ന്‍റെ വീ​ടി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു. മി​ന്ന​ലി​ൽ വീ​ടി​ന്‍റെ പോ​ർ​ച്ച് ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഇ​ള​കി. വ​യ​റിം​ഗ് ക​ത്തി ന​ശി​ച്ചു. അ​ന​സി​ന്‍റെ മ​ക​ൻ മി​ഷ് അ​ൽ ജ​വാ​ദി (12) ന് ​വൈ​ദ്യു​താ​ഘാ​തം ഏ​റ്റു. പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പോ​ർ​ച്ചി​ന്‍റെ തൂ​ണു​ക​ൾ ജാ​ക്കി ഉ​പ​യോ​ഗി​ച്ച് താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.