ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ: ഫ​യ​ര്‍​ഫോ​ഴ്‌​സ് ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടും
Wednesday, July 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ് വീ​ണ്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടും. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഫ​യ​ര്‍​ഫോ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

കെ​ട്ടി​ട​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ്. വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് അ​ധി​കാ​ര​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലെ​ല്ലാം ത​ന്നെ സം​സ്ഥാ​ന​ത്തെ 60 ശ​ത​മാ​ന​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സൂ​റ​റ്റി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തും ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി​യാ​യി​രി​ക്കെ എ.​ഹേ​മ​ച​ന്ദ്ര​നും ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫ​ല​മു​ണ്ടാ​യി​ല്ല.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ക്ര​മ​ക്കേ​ടു​ക​ള്‍ തു​ട​രു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി വീ​ണ്ടും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് തീ​രു​മാ​നി​ച്ച​ത്. ബ​ഹു​നി​ല​കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ​ല​തും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ എ​ന്‍​ഒ​സി പു​തു​ക്കാ​റി​ല്ല. 15 മീ​റ്റ​റി​നു മു​ക​ളി​ല്‍ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കാ​ണ് ഫ​യ​ര്‍ എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​യു​ള്ള​ത്.