കാ​ട്ടു​പൂ​ച്ച​ മു​ന്നൂ​റ് കോ​ഴി​കളെ കൊന്നു
Thursday, July 2, 2020 11:55 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​റ്റു​ള്ള​മ​ല ന​മ്പി​കു​ള​ത്തെ ക​ർ​ഷ​ക​ൻ കൊ​ല്ല​ൻ​കു​ന്നേ​ൽ ജോ​ണി​യു​ടെ ഫാ​മി​ലെ പൂ​ർ​ണ്ണ വ​ള​ർ​ച്ച​യെത്തി​യ മുന്നൂറ് കോ​ഴി​ക​ളെ കാ​ട്ടു​പൂ​ച്ച​ കൊന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. 30,000 രൂ​പ ന​ഷ്ട്ടം ക​ണ​ക്കാ​ക്കു​ന്നു. ഈ ​മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
കാ​ട്ടു​പ​ന്നി, മ​ര​പ്പ​ട്ടി, കാ​ട്ടു​പൂ​ച്ച തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. നാ​ളു​ക​ൾ​ക്ക് മു​ൻ​പാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ട​മ്മ​ക്ക് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു

നാ​ദാ​പു​രം: മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷമായി. ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാണ് കാ​ട്ടുപ​ന്നി ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്. കൊ​ക്രി​യി​ലെ പി.​പി. വാ​സു​വി​ന്‍റെ പ​റ​മ്പി​ലെ ഇ​ട​വി​ള കൃ​ഷി​ക​ളാ​യ ചേ​ന, ചേ​മ്പ്, മ​ര​ച്ചീ​നി, മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളാ​ണ് പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. വ​നം വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ർ കൃ​ഷി നാ​ശം സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ൾ സം​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.