വ​യോ​ധി​ക​യെ ബോ​ധ​ര​ഹി​ത​യാ​ക്കി മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി
Thursday, July 2, 2020 11:55 PM IST
മു​ക്കം: വ​യോ​ധി​ക​യെ ബോ​ധ​ര​ഹി​ത​യാ​ക്കി മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ത്തേ​രി സ്വ​ദേ​ശി​യാ​യ യ​ശോ​ദ (65) ആ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വച്ച് ആ​ക്ര​മ​ണ​ത്തി​നും മോ​ഷ​ണ​ത്തി​നും ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ൽ ജീ​വ​ല​ക്കാ​രി​യാ​യ യ​ശോ​ദ ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് വേ​ണ്ടി മു​ത്തേ​രി​യി​ൽ നി​ന്ന് ഓ​ട്ടോ​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. മാ​ങ്ങാ​പ്പൊ​യി​ലി​ൽ എ​ത്തി​യ​തോ​ടെ ബോ​ധം ന​ഷ്ട്ട​പ്പെ​ട്ടു.
ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ മാ​ങ്ങാ​പ്പൊ​യി​ലി​ൽ റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ, സ്വ​ർ​ണ​മാ​ല, ക​മ്മ​ൽ, പ​ണം, രേ​ഖ​ക​ള​ട​ങ്ങി​യ പേ​ഴ്‌​സ് എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​വ​ർ പ​റ​ഞ്ഞു. വ​സ്ത്ര​ങ്ങ​ളു​ൾ​പ്പ​ടെ കീ​റി​യ നി​ല​യി​ലും ശ​രീ​ര​ത്തി​ൽ പ​രു​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ക്കം സി​എ​ച്ച്സി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മ​ണാ​ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ഷ്‌​റ​ഫ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. മു​ക്കം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.