ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, July 3, 2020 9:50 PM IST
കൂ​ട​ര​ഞ്ഞി: കാ​ര​മൂ​ല​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ക​ൽ​പ്പൂ​ര് പാ​ല​ക്ക​തൊ​ടി​ക യൂ​സ​ഫി​ന്‍റെ മ​ക​ൻ ഫ​സ​ൽ (19) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11നാ​യി​രു​ന്നു അ​പ​ക​ടം.

മു​ക്കം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്ക് എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​ണാ​ശേ​രി കെ​എം​സി​ടി ഹോ​സ്പി​റ്റ​ലി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: സ​ലീ​ന. സ​ഹോ​ദ​രി: ഫ​സ്ന. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പി​ന്നീ​ട്.