മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ യു​വാ​വി​നെ കാ​ണാ​താ​യി
Saturday, July 4, 2020 12:02 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ പ​ത്താ​യ​പ്പാ​റ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യി. മ​ഞ്ഞു​വ​യ​ൽ ച​വ​ർ​നാ​ൽ ഷി​നോ​യി​യു​ടെ മ​ക​ൻ ജെ​യിം​സി​നെ (22) യാ​ണ് കാ​ണാ​താ​യ​ത്. കൂ​ട്ടു​കാ​രു​മൊ​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് കു​ളി​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. മു​ക്ക​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. തി​രു​വ​മ്പാ​ടി എ​സ്ഐ ബേ​ബി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പ് ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ടത്തുന്നു​ണ്ട്. മ​ല​യോ​ര​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ഇ​രു​വ​ഞ്ഞി​പ്പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് തി​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം മ​ല​യോ​ര​ത്തു നി​ന്ന് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​വു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ജ​യിം​സ്. മു​ന്നാ​ഴ്ച്ച മു​മ്പ് പു​ന്ന​ക്ക​ൽ ഉ​റു​മി​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വാ​വി​നെ പ​ത്ത് കി​ലോ​മീ​റ്റ​ർ താ​ഴെ തോ​ട്ട​ത്തി​ൽ ക​ട​വി​ൽ നി​ന്ന് മൂ​ന്നാം ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.