പാ​ദ​ര​ക്ഷ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: കെ​ആ​ർ​എ​ഫ്എ
Saturday, July 4, 2020 12:04 AM IST
തി​രു​വ​മ്പാ​ടി: ലോ​ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പാ​ദ​ര​ക്ഷ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് റീ​ടൈ​ൽ ഫു​ട്‌വേ​ർ അ​സോ​സി​യേ​ഷ​ൻ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ച്ച​വ​ട​ക്കാ​രു​ടെ ദു​രി​ത​മ​ക​റ്റാ​ൻ പ്ര​ത്യേ​ക വാ​യ്പ അ​നു​വ​ദി​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് ജോ​ർ​ജ് എം ​. തോ​മ​സ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി. കെ​ആ​ർ​എ​ഫ്എ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ബൂബ​ക്ക​ർ സീ​സ​ൺ നി​വേ​ദ​നം കൈ​മാ​റി. ജം​ഷീ​ർ മി​ക്കി ഈ​ങ്ങാ​പ്പു​ഴ, അ​ഷ്റ​ഫ് മു​ക്കം, സി.​ടി. ജ​ബ്ബാ​ർ, അ​നീ​സ് ഇ​ന്‍റി​മാ​റ്റ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.