കു​ണ്ടാ​യി​ത്തോ​ട് ക​ണ്ടെ​യ്ന്‍​മെന്‍റ് സോൺ
Saturday, July 4, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ്പ​റേ​ഷ​നി​ലെ വാ​ര്‍​ഡ് 44 (കു​ണ്ടാ​യി​ത്തോ​ട് ) ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ഈ ​വാ​ർ​ഡി​ൽ​പൊ​തു​പ്ര​വേ​ശ​ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ബാ​ധ​ക​മ​ല്ല. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നും അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നു​മ​ല്ലാ​തെ വീ​ടി​ന് പു​റ​ത്ത് പോ​കു​ന്ന​തും മ​റ്റു​ള്ള​വ​ര്‍ വാ​ര്‍​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും അ​നു​വ​ദ​നീ​യ​മ​ല്ല.