വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​വും പി​ടി​ച്ചെ​ടു​ത്തു
Sunday, July 5, 2020 11:30 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​ക്സൈ​സ് മേ​പ്പ​യ്യൂ​ര്‍ നി​ടും​മ്പൊ​യി​ല്‍ വ്യാ​ജ​വാ​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 180 ലി​റ്റ​ര്‍ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ക്കൂ​ടി.

പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ കെ.​കെ. ബാ​ബു​രാ​ജ്, കെ.​സി. അ​മ്മ​ത്, കെ.​എ​ൻ. ജി​ജു ഡ്രൈ​വ​ർ ദി​നേ​ശ് എ​ന്നി​വ​ർ റെ​യി​ഡി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ പി​ടി​കൂടാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.