പ​ച്ച​ക്ക​റി​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Sunday, July 5, 2020 11:30 PM IST
പേ​രാ​മ്പ്ര: കോ​വി​ഡി​ന്‍റെ പ​ശ്ച​ത്ത​ല​ത്തി​ൽ സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റു​വ​ണ്ണൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ പ​ച്ച​ക്ക​റി​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്തു വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഴു​പ​ത് കു​ടും​ബ​ങ്ങ​ള്‍​ക്ക് കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​നം ചെ​യ്തു. ബി​എം​എ​സ് പേ​രാ​മ്പ്ര ബ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വാ​ല്യ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ്, യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജൂ​ബി​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍, ബി​ജെ​പി പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​നോ​ജ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.