ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തു​ണ​ പ്രഖ്യാപിച്ചു
Sunday, July 5, 2020 11:30 PM IST
പേ​രാ​മ്പ്ര: ജോ​സ് കെ. ​മാ​ണി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം കാ​യ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി. യു​ഡി​ഫി​ന്‍റെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ൽ എ​ക്കാ​ല​ത്തും ഒ​പ്പം​നി​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്‌ എ​മ്മി​നെ പു​റ​ത്താ​ക്കു​ക വ​ഴി യു​ഡി​ഫി​ന്‍റെ നെ​റി​കേ​ടി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. നാ​രാ​യ​ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. സ​തീ​ശ​ൻ, ഇ.​ടി. സ​നീ​ഷ്, സ​ജി എ ​പോ​ൾ, കെ.​പി. ര​വി, എ.​സി. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക എ​സ്പി​ക്ക്
പ​രാ​തി ന​ൽ​കി

പേ​രാ​മ്പ്ര: കൂ​ത്താ​ളി പി​എ​ച്ച്സി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ ത​ന്നെ സി​പി​എം പ്ര​വ​ർ​ത്ത​ക​രും ജെ​എ​ച്ച്ഐ മ​നു​വും ആ​ക്ര​മി​ച്ച​തി​ൽ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ങ്കു​ന്നു​മ്മ​ൽ മ​ല്ലി​ക റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണെ​ന്ന് മ​ല്ലി​ക ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.