ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ലർ​ട്ട്
Sunday, July 5, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 64.5 മി.​മീ. മു​ത​ൽ 115.5 മി.​മീ. വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​ ലഭിച്ചേക്കാം. പൊ​തു​ജ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​ദ്ധ​യോ​ടെ സ്ഥി​തി​ഗ​തി​ക​ൾ വീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് യെ​ല്ലോ അ​ലേ​ർ​ട്ട് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ, ന​ദി​ക്ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം.