തി​ര​ക്കൊ​ഴി​യാ​തെ സി​വി​ല്‍​സ്റ്റേഷ​ന്‍ പ​രി​സ​രം
Monday, July 6, 2020 11:03 PM IST
കോ​ഴി​ക്കോ​ട്:​ മ​ലാ​പ്പ​റ​മ്പി​ലെ​യും സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം. സാ​മൂ​ഹി​ക അ​ക​ലം എ​ന്ന​ത് ക​ട​ലാ​സി​ലുമായി. സി​വി​ല്‍​സ്റ്റേ​ഷ​ന്‍ ര​ണ്ടാം ഗേ​റ്റ് അ​ട​ച്ച​തോ​ടെ ബൈ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യി​ടു​ക​യാ​ണ്. ഇ​തും ഗ​താ​ഗ​ത​കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.​കോ​വി​ഡ് ഭീ​തി​യി​ല്‍ കൂ​ടു​ത​ല്‍ പേ​രും സ്വ​ന്തം വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​തും വ​ലി​യ​പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​താ​യി ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

ഇ​തി​നു പു​റ​മെ ക​ള​ക്ട‌റേറ്റി​നു മു​ന്നില്‍ സമരം നടക്കുന്നതും സ്ഥി​തി കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​ക്കുന്നു. മ​ലാ​പ്പ​റ​മ്പ് മു​ത​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റോഡ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന വ​ഴി​യാ​ണി​ത്. അ​തു​കൊ​ണ്ട് ത​ന്നെ മ​ലാ​പ്പ​റ​മ്പി​ലെ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.​റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഒ​രാ​ള്‍​ക്ക് മാ​ത്രം ക​ട​ന്ന് പോ​കാ​നു​ള്ള വ​ഴി മാ​ത്ര​മേ​യു​ള്ളു.

ക​ള​ക്‌ടറേറ്റിലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ല​തും റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളോ​ട് ചേ​ര്‍​ന്നും ക​ള​ക്‌ടറേറ്റി​ന് മു​ന്‍​വ​ശ​ത്തു​മാ​യാ​ണ് നി​ര്‍​ത്തു​ന്ന​ത്. ഇ​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​ണ്. വാ​ഹ​ന​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ട്രാ​ഫി​ക്ക് പോ​ലീ​സ് ഉ​ണ്ടെ​ങ്കി​ലും തി​ര​ക്കൊ​ഴി​യു​ന്നി​ല്ല.​ക​ള​ക്‌​ടറേ​റ്റ് വ​ള​പ്പി​ലേ​ക്ക് അ​ത്യാ​വ​ശ്യം വാ​ഹ​ന​ങ്ങ​ള്‍​മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

വെ​ള്ളി​മാ​ട്കു​ന്ന് -മാ​നാ​ഞ്ചി​റ റോ​ഡ് വി​ക​സ​നം യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യാ​ല്‍ ഇ​വി​ടു​ത്തെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും. എ​ന്നാ​ല്‍ ഇ​ത് നീ​ണ്ടു പോ​വു​ക​യാ​ണ്. ദേ​ശീ​യ​പാ​ത വീ​തി കൂ​ട്ടു​മ്പോ​ള്‍ മ​ലാ​പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ മേ​ല്‍​പ്പാ​ല​ത്തി​ന് ഉ​ള്‍​പ്പെ​ടെ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് എ​ന്ന് യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​മെ​ന്ന ചോ​ദ്യ​മാ​ണ് ജ​ന​ങ്ങ​ള്‍​ക്കു​ള്ള​ത്. സി​വി​ല്‍​സ്റ്റേ​ഷ​ന് മു​ന്നി​ല്‍ വീ​തി​യി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​അ​വ​സ്ഥ​യാ​ണു​ള്ള​ത്.