കോ​ഴി​ക്കോ​ട്ട് 15 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ; അഞ്ചുപേർക്ക് രോഗമുക്തി
Monday, July 6, 2020 11:05 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 15 കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. അ​ഞ്ചു​പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ക​ഴി​ഞ്ഞാ​ഴ്ച ആ​ത്മ​ഹ​ത്യ ചെ​യ്ത കോ​വി​ഡ് പോ​സി​റ്റീ​വാ​യ കൃ​ഷ്ണ​നു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​മു​ള്ള വെ​ള്ള​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്‍​മാ​ര്‍ (32, 22 ), സ്ത്രീ​ക​ള്‍ (45, 43,70), ആ​ണ്‍​കു​ട്ടി (10) എ​ന്നി​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ ആ​റു പേ​രും പോ​സി​റ്റീ​വാ​യി. ഇ​തി​ല്‍ 70 വ​യ​സു​ള്ള സ്ത്രീ ​പേ​രാ​മ്പ്ര സ്വ​ദേ​ശി​നി​യാ​ണ്. ഇ​വ​ര്‍ ജൂ​ണ്‍ 25ന് ​മ​ക​ള്‍ താ​മ​സി​ക്കു​ന്ന വെ​ള്ള​യി​ലെ ഫ്‌​ളാ​റ്റി​ല്‍ എ​ത്തി​യ​താ​ണ്. പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്.
ജൂ​ണ്‍ 30 ന് ​ബം​ഗ​ളൂ​രി​ൽ നി​ന്നും ടാ​ക്‌​സി​യി​ല്‍ മു​ത്ത​ങ്ങ വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു കോ​ട​ഞ്ചേ​രി സ്വ​ദേ​ശി (28), ജൂ​ണ്‍ 30ന് ​ബം​ഗ​ളൂ​രു നി​ന്ന് ടാ​ക്‌​സി​യി​ല്‍ മു​ത്ത​ങ്ങ വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന തൂ​ണേ​രി സ്വ​ദേ​ശി (30), ര​ണ്ടി​ന് കു​വൈ​റ്റി​ല്‍ നി​ന്ന് വി​മാ​ന​മാ​ർ​ഗം ക​ണ്ണൂ​ര്‍ എ​യ​ർ​പോ​ര്‍​ട്ടി​ലെ​ത്തി​യ പ​യ്യോ​ളി സ്വ​ദേ​ശി (49), ജൂ​ണ്‍ 29ന് ​മം​ഗ​ലാ​പു​ര​ത്തു നി​ന്ന് സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മേ​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും (35,14), മൂ​ന്നി​ന് ബം​ഗ​ളൂ​രി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ർ​ഗം കോ​ഴി​ക്കോ​ട്ട് എ​ത്തി​യ ഏ​റാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ (28, 27), ആ​റി​ന് റി​യാ​ദി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തി​യ ആ​യ​ഞ്ചേ​രി സ്വ​ദേ​ശി (40), ജൂ​ണ്‍ 23ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തി​യ ആ​യ​ഞ്ചേ​രി സ്വ​ദേ​ശി (32) എ​ന്നി​വ​ർ​ക്കാ​ണ് പോ​സി​റ്റി​വാ​യ​ത്. എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി (48), താ​മ​ര​ശേ​രി സ്വ​ദേ​ശി (40), മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണി​യൂ​ര്‍ സ്വ​ദേ​ശി (50), ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി (55), ക​ല്ലാ​യി സ്വ​ദേ​ശി​നി (30) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍.
ഇ​ന്ന​ലെ 76 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 15386 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 14095 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 13718 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 1291 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.
ഇ​പ്പോ​ള്‍ 121 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 44 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 69 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും ഏ​ഴു​പേ​ര്‍ ക​ണ്ണൂ​രി​ലും, ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും, മൂ​ന്നൂ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും, ര​ണ്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി, ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി, ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി, ര​ണ്ട് എ​റ​ണാ​ക​ളും സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും, ഒ​രു വ​യ​നാ​ട് സ്വ​ദേ​ശി​യും ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.
പു​തു​താ​യി ഇ​ന്ന​ലെ 1,409 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ല്‍ 18,750 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 54,341 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന​വ​രി​ല്‍ 54 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 257 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 171 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 86 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 61 പേ​ര്‍ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ആ​യി. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 1,120 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 12,440 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 551 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 11,814 പേ​ര്‍ വീ​ടു​ക​ളി​ലും 75 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 125 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 9,459 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.