മ​ക​ച്ച സു​ഗ​ന്ധ​വി​ള ക​ര്‍​ഷ​ക​ന്‍ മാ​ത്യു​വി​നെ ഇ​ന്‍​ഫാം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​ിറ്റി ആ​ദ​രി​ച്ചു
Tuesday, July 7, 2020 11:47 PM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് അ​ഗ്രി​ക​ര്‍​ച്ച​റ​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍റ് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് കോ​ഴി​ക്കോ​ടി​ന്‍റെ ( ഐ​സി​എ​ആ​ര്‍ ആ​ന്‍റ് ഐ​ഐ​എ​സ്ആ​ര്‍) സി​ല്‍​വ​ര്‍ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ മി​ക​ച്ച സു​ഗ​ന്ധ​വി​ള ക​ര്‍​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ട്ടി​പ്പാ​റ കൊ​ഴു​വ​നാ​ല്‍ മാ​ത്യു​വി​നെ ഇ​ന്‍​ഫാം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​ിറ്റി ആ​ദ​രി​ച്ചു. ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള ഗ്രാ​മ്പു ഉ​ത്പാ​ദി​പ്പി​ച്ച​താ​ണ് മാ​ത്യു​വി​നെ അ​വാ​ര്‍​ഡി​ന​ര്‍​ഹ​നാ​ക്കി​യ​ത്.
താ​മ​ര​ശേ​രി ബി​ഷ​പ്‌​സ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഇ​ന്‍​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മാ​ത്യു​വി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.
മാ​ത്യു​വി​ന് ല​ഭി​ച്ച അ​വാ​ര്‍​ഡ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ള്‍ പു​ത്ത​ന്‍ ഉ​ണ​വ് ന​ല്‍​കും. വ​ന്‍​തോ​തി​ല്‍ വി​ദേ​ശ നാ​ണ്യം നേ​ടി​ത്ത​രു​ന്ന കു​രു​മു​ള​ക്, ഏ​ലം, ഗ്രാ​മ്പു, ജാ​തി, ഇ​ഞ്ചി തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന മ​ല​യോ​ര മേ​ഖ​ല​യെ വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണം. മാ​ന്യ​മാ​യ വി​ല​യും മ​തി​യാ​യ സം​ര​ക്ഷ​ണ​വും ല​ഭി​ച്ചാ​ല്‍ കാ​ര്‍​ഷി​ക രം​ഗ​ത്ത് വ​ന്‍ കു​തി​പ്പു​ണ്ടാ​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​കു​മെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു. ഇ​ന്‍​ഫാം താ​മ​ര​ശേ​രി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, ചാ​ന്‍​സ​ല​ര്‍ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, ബേ​ബി പെ​രു​മാ​ലി​ല്‍, സ​ണ്ണി കൊ​ടു​ക​പ്പ​ള്ളി, ഫാ. ​മെ​ല്‍​ബി​ന്‍ വെ​ള്ള​ക്കാ​ക്കു​ടി, ഫാ.​ശാ​ന്തി പു​തു​ശേ​രി, സി​സ്റ്റ​ര്‍ ബ്രി​ജി​റ്റ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.