രോ​ഗ​പ്പ​ക​ർ​ച്ചാ​ഭീ​തി​യി​ൽ ത​ല​യാ​ട്
Wednesday, July 8, 2020 11:18 PM IST
ബാ​ലു​ശേ​രി: ത​ല​യാ​ട് ടൗ​ണി​ൽ തള്ളിയ മാ​ലി​ന്യം നീ​ക്കാ​ത്ത​ത് രോ​ഗ​പ​ക​ർ​ച്ച ഭീ​ക്ഷ​ണി​ക്ക് കാ​ര​ണ​മാ​കു​ന്നു. രോ​ഗ​പ​ക​ർ​ച്ച ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ത​ന്നെ നി​ക്ഷേ​പി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട മാ​ലി​ന്യ​ക്കെ​ട്ടു​ക​ളാ​ണി​ത്.
ടൗ​ണി​ൽ മാ​സ​ങ്ങ​ളാ​യി ക​ച്ച​വ​ട​ക്കാ​രും മ​റ്റും നി​ക്ഷേ​പി​ച്ച മാ​ലി​ന്യം ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ലാ​ണ്.

വാ​യ​ന പ​ക്ഷാ​ച​ര​ണം സ​മാ​പി​ച്ചു


തി​രു​വ​മ്പാ​ടി: സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ് ഇ​ല​ഞ്ഞി​ക്ക​ലി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണം ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​ത്തോ​ടെ സ​മാ​പി​ച്ചു.
താ​മ​ര​ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​ത്തി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഇ.​കെ. ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, വൈ​സ്. പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ത്യു പ്ര​സം​ഗി​ച്ചു.