കോവിഡ്: കോ​ഴി​ക്കോ​ട് 15
Wednesday, July 8, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 15കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ വി. ​അ​റി​യി​ച്ചു. ഏ​ഴു​പേ​ര്‍ രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്തു. ഒ​ന്നി​ന് രാ​ത്രി സൗ​ദി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഓ​മ​ശേ​രി സ്വ​ദേ​ശി (52),
ജൂ​ണ്‍ 23ന് ​ബ​ഹ്‌​റൈ​നി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി(28), 14ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നും ടാ​ക്സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വെ​ള്ള​യി​ല്‍ സ്വ​ദേ​ശി (61), ജൂ​ണ്‍ 26ന് ​ദു​ബാ​യി​ല്‍ നി​ന്ന് വി​മാ​ന​മാ​ർ​ഗം ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പൊ​ക്കു​ന്ന് സ്വ​ദേ​ശി (26), ജൂ​ണ്‍ 18ന് ​ഖ​ത്ത​റി​ല്‍ നി​ന്ന് വി​മാ​ന​മാ​ർ​ഗം ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​വി​ടെ നി​ന്നും ടാ​ക്സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന തൂ​ണേ​രി സ്വ​ദേ​ശി (52), ജൂ​ണ്‍ 22ന് ​ദു​ബാ​യി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ തൂ​ണേ​രി സ്വ​ദേ​ശി (31), ജൂ​ണ്‍ 30 ന് ​പ്ര​ദേ​ശ​ത്തെ പോ​സി​റ്റീ​വാ​യ ഗ​ര്‍​ഭി​ണി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ മാ​താ​പി​താ​ക്ക​ളും ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യും മ​ക്ക​ളു​മാ​യ ക​ല്ലാ​യ് സ്വ​ദേ​ശി​ക​ള്‍, ദ​മ്പ​തി​ക​ള്‍ (62, 48), മാ​താ​വും കു​ട്ടി​ക​ളും (37, 15, 6). മാ​താ​പി​താ​ക്ക​ളു​ടെ സ്ര​വ​സാ​മ്പി​ളു​ക​ള്‍ മൂ​ന്നി​നും മ​റ്റു​ള്ള​വ​രു​ടേ​ത് ഒ​ന്നി​നും ക​ല്ലാ​യി​യി​ല്‍ നി​ന്നും എ​ടു​ത്തു. ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
മൂ​ന്നി​ന് സൗ​ദി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഫ​റോ​ക്ക് സ്വ​ദേ​ശി(53), നാ​ലി​ന് സൗ​ദി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നാ​ദാ​പു​രം സ്വ​ദേ​ശി (35), നാ​ലി​ന് കു​വൈ​റ്റി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പെ​രു​വ​യ​ല്‍ സ്വ​ദേ​ശി (38), നാ​ലി​ന് കു​വൈ​റ്റി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഒ​ള​വ​ണ്ണ സ്വ​ദേ​ശി (50). ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍: എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മേ​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി (50), അ​ത്തോ​ളി സ്വ​ദേ​ശി​ക​ള്‍ (11, 06), പെ​രു​വ​യ​ല്‍ സ്വ​ദേ​ശി (47), മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ണ്ണി​കു​ളം സ്വ​ദേ​ശി (44), കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി (04), മ​ല​പ്പു​റം സ്വ​ദേ​ശി​നി (25). ഇ​ന്ന​ലെ പു​തു​താ​യി 788 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ല്‍ 17,545 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 57,401 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന​വ​രി​ല്‍ 60 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 263 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 151 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 112 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 51 പേ​ര്‍ ഡി​സ്ചാ​ര്‍​ജ് ആ​യി.
ജി​ല്ല​യി​ല്‍ ഇ​ന്ന് വ​ന്ന 419 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 11,780 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 386 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 11,310 പേ​ര്‍ വീ​ടു​ക​ളി​ലും 84 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 102 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 11,106 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.