‌കാ​മ്പ​സ് ഹ​രി​ത​വ​ത്്ക​ര​ണം
Thursday, July 9, 2020 11:37 PM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന് കീ​ഴി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടേ​യും ഔ​ഷ​ധ​ച്ചെ​ടി​ക​ളു​ടേ​യും വി​ത​ര​ണ​വും ന​ടീ​ൽ​ക​ർ​മ്മ​വും സ്കൂ​ൾ പ്രി​ൻ​സി​പ്പല്‌ അ​ബ്ദു​ൾ നാ​സ​ർ ചെ​റു​വാ​ടി നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​നേ​യും നാ​ടി​നേ​യും ഹ​രി​താ​ഭ​മാ​ക്കു​ക , ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ിക്കുക, ഊ​ർ​ജം സം​ര​ക്ഷ​ിക്കുക എന്നിവ ല​ക്ഷ്യ​മാക്കി വ്യ​ത്യ​സ്ത ക​ർ​മ്മ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബ്ദു​ൾ​സ​ലാം മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​തീ​ഫ് പൂ​നൂ​ർ, യു.​എം. ന​ഷീ​ദ , കെ.​കെ. അ​ഷ്റ​ഫ്‌, എ.​എം. ബി​ന്ദു കു​മാ​രി, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, കെ. ​നാ​സ​ർ, കെ. ​ജ​മാ​ൽ, അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.