മാ​വാ​തു​ക്ക​ൽ അങ്കണവാ​ടി​ക്ക് പു​തി​യ കെ​ട്ടി​ടം
Thursday, July 9, 2020 11:37 PM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ന്നാം വാ​ർ​ഡ് മാ​വാ​തു​ക്ക​ൽ അങ്കണ​വാ​ടി​ക്ക് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
14 വ​ർ​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് അങ്കണവാ​ടി പ്ര​വ​ർ​ത്തി​ച്ചിരു​ന്ന​ത്. പ​ഠ​ന ഹാ​ൾ, അ​ടു​ക്ക​ള ,സ്റ്റോ​ർ, സാ​നി​റ്റ​റി സൗ​ക​ര്യ​ങ്ങ​ൾ, ക​ളി സ്ഥ​ലം തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അംഗം ബി​ന്ദു ജ​യിം​സ്, സു​പ്പ​ർ​വൈ​സ​ർ ഉ​ദ​യ കെ ​ജോ​യി, കെ.​ഡി. ആ​ന്‍റ​ണി, കെ.​എം. ബേ​ബി, കെ.​എ​ൻ. ശ​ശി​ധ​ര​ൻ, ജു​ബി​ൻ മ​ണ്ണു കു​ശു​മ്പി​ൽ, യൂ​ത്ത് കോ ഒാര്‌​ഡി​നേ​റ്റ​ർ പി.​ജെ. ജി​ബി​ൻ, പി.​സി. മെ​വി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.