കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Friday, July 10, 2020 11:32 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കു​ക​യും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ,വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി​നി ജി​നോ, വി​ൻ​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​അ​ബ്ദു​റ​ഹിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​സു​രേ​ന്ദ്ര​ൻ, ജെ​എ​ച്ച്ഐ.​ച​ന്ദ്ര​ൻ, എ​സ്.​ഐ.​സു​രേ​ന്ദ്ര​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് വി​നോ​ദ​ൻ, സി​പി​ഒ.​മാ​രാ​യ ര​ജീ​ഷ്, രാ​ജേ​ഷ്, പ്ര​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.