അ​സു കൊ​ല​പാ​ത​കം; പ്ര​തി ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍
Saturday, July 11, 2020 11:53 PM IST
കോ​ഴി​ക്കോ​ട്‌: ച​ക്കും ക​ട​വ്‌ കു​തി​ര അ​സു എ​ന്ന അ​സീ​സ് (50) ബീ​ച്ചി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യെ ര​ണ്ടു കൊ​ല്ല​ത്തി​നു ശേ​ഷം ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​വ​ള്ളി വാ​വാ​ട്‌ മൊ​ട്ടേ​മ്മ​ൽ സി​റാ​ജു​ദീ​ൻ ത​ങ്ങ​ൾ(27) ആ​ണ്‌ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട്‌ അ​ഞ്ചാം ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

കോ​ഴി​ക്കോ​ട്‌ നി​ന്ന്‌ മു​ങ്ങി കാ​സ​ർ​കോ​ട് പാ​വൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ ക്രൈം​ബ്രാ​ഞ്ച്‌ എ​സ്ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്‌​ച അ​റ​സ്‌​റ്റ്‌ ചെ​യ്യു​ക​യാ​യി​രു​ന്നു. കൂ​ട്ടു പ്ര​തി​യാ​യ അ​മീ​റി​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോലീ​സ് പ​റ​ഞ്ഞു.

2018 ഫെ​ബ്രു​വ​രി 22നാ​യി​രു​ന്നു സൗ​ത്ത് ബീ​ച്ചി​ലെ കൊ​ലപാതകം. മ​യ​ക്കു​മ​രു​ന്ന്‌ ക​ച്ച​വ​ട​വും മ​റ്റു​മാ​യി ന​ട​ന്ന അ​സു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു സി​റാ​ജു​ദീ​നും അ​മീ​റും. മ​യ​ക്കു​മ​രു​ന്ന്‌, ക​ഞ്ചാ​വ്‌ വി​ൽ​പ്പ​ന​യി​ൽ ല​ഭി​ക്കു​ന്ന പ​ണം സൂ​ക്ഷി​ച്ച​ത്‌ അ​സു​വാ​യി​രു​ന്നു.

ആ​വ​ശ്യ​പ്പെ​ട്ട പ​ണം കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ്‌ മൂ​വ​രും തെ​റ്റി​യ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​സു​വി​നെ അ​മീ​റും സി​റാ​ജു​ദീ​നും അ​ടി​ച്ചു​വീ​ഴ്‌​ത്തി നെ​ഞ്ചി​ൽ ക​യ​റി കോ​ൺ​ക്രീ​റ്റ്‌ ക​ട്ട കൊ​ണ്ട്‌ ത​ല​യി​ലും മു​ഖ​ത്തും ഇ​ടി​ച്ചും കു​ത്തി​യും ക​ഴു​ത്തി​ൽ അ​മ​ർ​ത്തി​യും കൊ​ന്നു​വെ​ന്നാ​ണ് കേ​സ്‌.

കൊ​ല​പാ​ത​ക​ത്തി​ന്‌ ശേ​ഷം പ്ര​തി​ക​ൾ മു​ങ്ങി. ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​ത്ത​തി​നാ​ൽ ക്രൈ​ബ്രൊ​ഞ്ച്‌ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണം നീ​ണ്ടു. സി​റാ​ജു​ദീ​ൻ ഇൗ​യി​ടെ അ​ടി​പി​ടി​ക്കേ​സി​ൽ പി​ടി​യി​ലാ​യി ക​ണ്ണൂ​ർ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഇ​യാ​ൾ​ക്ക്‌ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന്‌ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​തി​രാ​സു വ​ധ​ത്തെ​പ്പ​റ്റി സൂ​ച​ന കി​ട്ടി‌.

ജ​യി​ലി​ൽ നി​ന്ന്‌ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​വും ഇ​യാ​ളെ പോ​ലീ​സ്‌ നി​രീ​ക്ഷ​ണം തു​ട​ർ​ന്നു. ക്രൈം​ബ്രാ​ഞ്ച്‌ ഐ.​ജി ഇ.​ജെ ജ​യ​രാ​ജ്‌, ഡി​വൈ​എ​സ്‌​പി വ​ഹാ​ബ്‌ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​ക്കെ​തി​രേ ഫ​റോ​ക്ക്‌, കോ​ഴി​ക്കോ​ട്‌ ടൗ​ൺ സ്‌​റ്റേ​ഷ​നി​ൽ വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്‌