ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി
Saturday, July 11, 2020 11:54 PM IST
താ​മ​ര​ശേ​രി:​ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് താ​മ​ര​ശേ​രി​യി​ലെ ‘അ​ന്വേ​ഷ​ക​രും യാ​ത്രി​ക​രും’ വാ​ട​സ്ആ​പ്പ് കൂ​ട്ടാ​യ്മ ടിവിക​ളും ഡി​ഷ് ആ​ന്‍റി​ന​ക​ളും ന​ല്‍​കി. ക​ള​രാ​ന്തി​രി, കു​ടു​ക്കി​ലു​മ്മാ​രം, കോ​ട​ഞ്ചേ​രി, പൂ​നൂ​ര്‍, കാ​രാ​ടി, ചെ​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ത്ത് ടിവിക​ളും ഡി​ഷും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു കൊ​ടു​ത്ത​ത്. ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ പ്ര​ജീ​ഷ് കാ​രാ​ടി, അ​ഷ്‌​റ​ഫ് കു​ഴി​മ​ണ്ണി​ല്‍, കെ.​വി. മു​ഹ​മ്മ​ദ്, ഉ​സ്മാ​ന്‍ പി.​ചെ​മ്പ്ര, ഗി​രീ​ഷ് കോ​ളി​ക്ക​ല്‍, മ​നോ​ജ് കാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.