മൊബൈല്‌ ഫോ​ണു​ക​ള്‍ ന​ൽ​കി
Saturday, July 11, 2020 11:54 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥിക​ളു​ടെ പ​ഠ​ന​ത്തെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ 'ക​രു​ത​ലോ​ടെ കൂ​ടെ ' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി.

അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ സ​ർ​വ്വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ൾ​ക്കാ​ണ് ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​ൻ സാ​ബു അ​ബ്രാ​ഹം പ്രി​ൻ​സി​പ്പല്‌ ജെ​സ് ലി​ജോ​ണി​ന് ഫോ​ണു​ക​ൾ കൈ​മാ​റി.​അ​ധ്യാ​പ​ക​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ നോ​ട്ട് ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. മാ​നേ​ജ​ർ ഫാ.​മാ​ത്യു നി​ര​പ്പേ​ൽ പി​ടി​എ​പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ സു​നി​ൽ ജോ​സ​ഫ്, ലൗ​ലി സെ​ബാ​സ്റ്റ്യ​ൻ, റോ​സ്‌​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.