വാ​ട്ട​ര്‍ ടാ​ങ്ക് റോ​ഡ് പണി ആ​രം​ഭി​ച്ചു
Sunday, July 12, 2020 12:00 AM IST
കു​റ്റ്യാ​ടി: വേ​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു മ​ല നി​വാ​സി​ക​ളു​ടെ ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​യ വ​ല​കെ​ട്ട് കാ​പ്പു​മ​ല വാ​ട്ട​ര്‍ ടാ​ങ്ക് റോ​ഡ് പണി ആ​രം​ഭി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 20 ല​ക്ഷം ചെ​ല​വി​ട്ടാ​ണ് റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ചെ​റു​കു​ന്ന് ഗ​വ.യുപി സ്‌​കൂ​ള്‍, കാ​പ്പു​മ​ല​യി​ല്‍ പ്ര​വൃ​ത്തി​ക്കു​ന്ന വാ​ട്ട​ര്‍ അ​ഥോറി​റ്റി​യു​ടെ ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്, ഒ​ളോ​ടി​ത്താ​ഴ​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വൃ​ത്തി​ക്കു​ന്ന കാ​പ്പു​മ​ല​യി​ല്‍ യാ​ത്ര ദു​രി​തം രൂ​ക്ഷ​മാ​ണ്.

റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കാ​പ്പു മ​ല​നി​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​തത്തിന് പ​രി​ഹ​ാരമാകും. റോ​ഡ് പണിയുടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അംഗം കെ.​കെ. മ​നോ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു.