സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം
Sunday, July 12, 2020 11:55 PM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​റോ​ണ പ്ര​തി​രോ​ധ​ത്തി​നു​ള്ള കോ​വി​ഡ് ഇ​മ്മ്യൂ​ണ്‍ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു.
പേ​രാ​മ്പ്ര കാ​ര്‍​ത്തി​ക ഹോ​മി​യോ ക്ലി​നി​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​കെ.​പി. സോ​മ​നാ​ഥ​നി​ല്‍ നി​ന്ന് മ​രു​ന്ന് ഏ​റ്റു​വാ​ങ്ങി ഡോ. ​കെ.​ബി ബാ​ല​ന്‍ അ​ടി​യോ​ടി വി​ത​ണ​ണോ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ള്‍​ക്ക് മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​മാ​ര്‍ ധ​ന​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ര​വീ​ന്ദ്ര​ന്‍ കേ​ളോ​ത്ത്, ഡോ. ​സ​ന​ല്‍​കു​മാ​ര്‍, പി. ​വി​ജ​യ​ന്‍, എ.​കെ. മു​ര​ളീ​ധ​ര​ന്‍, ഇ.​ടി. ര​ഘു, വി​ജ​യ​ല​ക്ഷ്മി ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.